Folowers

Thursday 8 December 2022

ഫിഫ ഫുട്ബോള്‍ രാജാക്കന്മാരുടെ 

കാല്‍പന്തിന്റെ താളത്തിനൊത്ത് ലോകം ആവേശത്തിൽ ഇളകി മറിയുമ്പോൾ *മഹ്മൂദിയ്യ ഫുട്ബോൾ ടീം CBSE തൃശൂർ സഹോദയ ഫുട്ബോൾ മത്സരങ്ങളുടെ ആദ്യ ദിന മത്സരത്തിൽ *ഒന്നിനെതിരെ*

*2 വിജയ ഗോൾ നേടി*

*ചാലക്കുടി* 

*സി കെ എം എൻ എസ് എസ് നെ* *പരാജയപ്പെടുത്തി* *സഹോദയ ഫുട്ബോൾ രംഗത്ത്*

*തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിച്ചു*. തൃശൂർ മുണ്ടൂർ സൽ സബീൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ 

*അദീൻ എം എസ് (GRADE IX), സിനാൻ പി എ (Grade X)* എന്നിവരാണ് മഹ്മൂദിയ്യക്ക് വേണ്ടി വിജയഗോൾ നേടിയത്...


തുടർമത്സരങ്ങളിലും മികച്ച വിജയം കാഴ്ച വെക്കാൻ ആശംസകളോടൊപ്പം 

*അഭിമാനതാരങ്ങൾക്കും മഹ്മൂദിയ്യ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ* 🌹🌹🌹

✍️

*SAEED V H*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL PERINJANAM*

 

Monday 14 November 2022


 *ശിശുദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ*

🌹🌹🌹🌹🌹🌹🌹🌹

പെരിഞ്ഞനം : കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച,ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.


ശിശുദിന റാലിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ പ്രിൻസിപ്പാൾ സഈദ്. വി. എച്ച്.ശിശുദിന സന്ദേശം നൽകി.ലഹരിക്കെതിരെയുള്ള പോരാട്ടം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ശിശു ദിനാഘോഷം ഇത്തരം പോരാട്ടങ്ങൾക്കുള്ള വേദിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ചച്ചാജി യുടെ നേതൃത്വത്തിൽ ശിശുദിന സന്ദേശമോതുന്ന പ്ലകാർഡുമായി റാലിയും നടന്നു.റാലി പ്രിൻസിപ്പാൾ വി.എച്ച്. സഈദ് ഫ്ലാഗ് ഓഫ്‌ ചെയ്തു.അഡ്മിനിസ്ട്രേറ്റർ ഷംസുദീൻ പങ്കെടുത്തു.റാലിക്കിടെ കുട്ടികളുടെ ചാച്ചാജി നാട്ടുകാർക്കും  കുട്ടികൾക്കും ശിശുദിനാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് മധുരവും *ഷെയറിങ് ഈസ്‌ കെയറിങ്* എന്ന ലൈഫ് ലെസ്സൺ മുൻ നിർത്തി കുട്ടികൾ വീടുകളിൽ നിന്നു കൊണ്ട് വന്ന വിവിധ ഭക്ഷണങ്ങൾ കൊണ്ട് സദ്യ യും നൽകി.ഒന്ന് മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടിക്കൾക്കായി സംഘടിപ്പിച്ച *കളർ ഡേ* യിൽ യെല്ലോ കളർ ഒന്നാം സ്ഥാനവും വൈറ്റ് രണ്ടാം സ്ഥാനവും പർപ്പിൾ, ഗ്രീൻ എന്നിവ മൂന്നാം സ്ഥാനവും നേടി.തുടർന്ന് മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രമേയവുമായി അറബിക് ഡാൻസ് അവതരിപ്പിച്ചു.പാടിയും സല്ലപിച്ചും വിജ്ഞാനം നുകർന്നും  ശിശു ദിനം അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പരിപാടി വിജയകരമാക്കാൻ കൂടെ നിന്ന അധ്യാപക-അന ധ്യാപക സുഹൃത്തുക്കൾ, രക്ഷിതാക്കൾ.... ഏവർക്കും സ്നേഹാഭിനന്ദനങ്ങൾ🌹🌹🌹


*സഈദ് വി എച്ച്*

*പ്രിൻസിപ്പാൾ*


*ഷംല*

*പ്രോഗ്രാം കോഡിനേറ്റർ*

*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Wednesday 9 November 2022


 *മാരിവില്ലിൻ അഴകുമായ്‌ മഹ്മൂദിയ്യ കളേഴ്സ് ഡേ* 

🌈🌈🌈🌈🌈🌈🌈🌈🌈🌈

*നിറങ്ങൾ*:- *ചിന്തയെ* *സ്വാധീനിക്കാനും* *പ്രവൃത്തികളിൽ*

*പോസിറ്റിവിറ്റി* *കൊണ്ടുവരികയും*

*സ്വാധീനിക്കുകയും*

*ചെയ്യുന്ന അത്ഭുതം......*

നമ്മുടെ ലോകം നിറങ്ങളാൽ നിറഞ്ഞതാണ്,*കിന്റർഗാർട്ടൻ പഠനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം എന്നത് നിറങ്ങളുടെ തിരിച്ചറിയലും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയുമാണ്.*

രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ആവേശത്തോടെ സഹകരിച്ച് ആഘോഷം ഗംഭീരമാക്കിയപ്പോൾ 

കുട്ടികൾക്ക് ഒരു മികച്ച പഠനാനുഭവമായി *കളേഴ്സ് ഡേ* മാറി.

*തിബിയാൻ TUC ഒരുക്കിയ ക്രിയാത്മകതയും ബുദ്ധിശക്തിയും ശാന്തതയുടെയും പ്രതീകമായ നീല നിറം മത്സരത്തിൽ ഏറെ മികച്ചു നിന്നു  💙* ശുഭാപ്തിവിശ്വാസം, സന്തോഷം എന്നിവയുടെ നിറമായ മഞ്ഞ💛,ആത്മവിശ്വാസം, പവർ, സാധ്യതകളുടെ ലോകത്തേക്ക് നയിക്കുന്ന കറുപ്പ്🖤,സ്നേഹത്തെയും ഊർജത്തെയും പ്രതിനിധീകരിച്ചു കൊണ്ട് ചുവപ്പ്❤️... ദയ,അനുകമ്പ എന്നീ വികാരങ്ങളെ തട്ടിയുണർത്തുന്ന പിങ്ക്💗,ശുഭാപ്തി വിശ്വാസത്തിന്റെ നിറവിൽ ഓറഞ്ച് 🧡എന്നീ നിറങ്ങളാൽ കുട്ടികൾക്ക് വിപുലമായ പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന തരത്തിലാണ് കളേഴ്സ് ഡേ ആസൂത്രണം ചെയ്തത്.

ആഘോഷം കൂടുതൽ  ഉൾക്കൊള്ളാൻ,കുട്ടികൾ നിറങ്ങളെ അടിസ്ഥാനമാക്കിയാണ് കളേഴ്സ് ഡേയിലെ പഠന പ്രവർത്തനം നടത്തിയത്.

ഓരോ വിദ്യാർത്ഥിയിലും ദീർഘകാലത്തെ സ്വാധീനം ചെലുത്തുന്ന ഒരു അത്ഭുതകരമായ പഠനാനുഭവമായി  കളർ ഡേ മാറ്റുന്നതിന് സഹകരിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എല്ലാവർക്കും സ്നേഹ പൂക്കൾ 🌹🌹


*സഈദ് വി. എച്ച്*

പ്രിൻസിപ്പാൾ 


*മോനിഷ*(ഹെഡ് -ഐ ബി ഇ എസ്)

*ഷെസീന*(ഹെഡ് - തീബിയാൻ)

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ, പെരിഞ്ഞനം.

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)